Webdunia - Bharat's app for daily news and videos

Install App

‘എഡ്ന’ നീ എവിടെയാണ് ?, റൊണാള്‍ഡോ ഇന്നും കാത്തിരിക്കുന്നു, വിശപ്പ് മാറ്റിയ ആ പെണ്‍കുട്ടിയെ കാണാന്‍!

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (15:28 IST)
ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും വന്ന വഴി മറക്കാന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തയ്യാറല്ല. ബാല്യവും കൌമാരവും പട്ടിണിയും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്, അതോര്‍ത്ത് വിതുമ്പാനും മടിയില്ല. പിതാവ് ജോസ് ഡിനിസ് അവെയ്റോയുടെ മരണവും മകനെ വളര്‍ത്താന്‍ അമ്മ കഷ്‌ടപ്പെട്ടതും ലോകത്തോട് തുറന്നു പറയാന്‍ പുല്‍‌ മൈതാനത്തെ പോരാളിക്ക് മടിയില്ല.

പട്ടിണിയും ഇല്ലായ്‌മകളുമാണ് തനിക്ക് ചുറ്റും ഉണ്ടായിരുന്നതെന്ന് റൊണാൾഡോ എന്നും പറയാറുണ്ട്. അന്ന് ഒപ്പം നിന്നവരെയും സഹായിച്ചവരെയും ഇന്നും ഓര്‍ക്കുന്നുണ്ടെന്നും മനസില്‍ അവര്‍ക്ക് ഒരു സ്ഥാനം ഉണ്ടെന്നുമാണ് പ്രശസ്‌ത കമന്റേറ്റര്‍ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തില്‍ പോര്‍ച്ചുഗീസ് താരം പറയുന്നത്.

ബാല്യകാലത്ത് വിശപ്പടക്കാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയേയും അവരുടെ കൂട്ടുകാരികളെയും താന്‍ ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റൊണാൾഡോ അഭിമുഖത്തില്‍ പറയുന്നത്.

“ഫുട്‌ബോളിനോടുള്ള താല്‍പ്പര്യം മൂലം ജന്മനാടായ മദീര വിട്ട് പോർച്ചുഗൽ തലസ്ഥാനനഗരമായ ലിസ്ബനിൽ എത്തിയിരുന്നു താന്‍. മികച്ച പരിശീലനം ലഭിക്കുകയായിരുന്നു ലക്ഷ്യം. മത്സരങ്ങളും പരിശീലനവും ചിട്ടയായി നടന്നെങ്കിലും ഭക്ഷണത്തിന് മാര്‍ഗമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. മൈതാനത്തിനു സമീപമുള്ള മക്ഡോണൾഡ്സ് ഭക്ഷണശാല ആയിരുന്നു എന്റെയും സുഹൃത്തുക്കളുടെയും ആശ്രയം. രാത്രിയില്‍ കട അടയ്‌ക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ എത്തും. മിച്ചം വരുന്ന ബര്‍ഗറുകളായിരുന്നു ലക്ഷ്യം”

“പരിശീലനത്തിന്റെ വിഷമതകള്‍ മൂലം വിശന്ന് വലഞ്ഞ് എത്തുന്ന ഞങ്ങള്‍ക്ക് ഒട്ടും മടിയില്ലാതെ ബര്‍ഗറുകള്‍ എടുത്തു നല്‍കുന്ന ജോലിക്കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു അവിടെ. ‘എഡ്ന’ എന്നായിരുന്നു അവളുടെ പേര്. അവള്‍ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങള്‍ക്ക്  ബര്‍ഗറുകള്‍ വിളമ്പി. എന്റെയും കൂട്ടുകാരുടെയും വിശപ്പകറ്റാന്‍ അവര്‍ സമയം ചെലവഴിച്ചു”

“വര്‍ഷങ്ങള്‍ക്ക് ശേഷം പോർച്ചുഗൽ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം എഡ്നയെ കണ്ടിട്ടില്ല. മികച്ച ജീവിത സാഹചര്യത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അവളെയും കൂട്ടുകാരികളെയും അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. ആ റസ്‌റ്റോറന്റ് പോലും അവിടെയില്ല. എഡ്‌നയേയും കൂട്ടുകാരികളെയും ഞാന്‍ ഇന്നും അന്വേഷിക്കുകയാണ്. കണ്ടെത്തിയാല്‍ അവരെ വീട്ടിലേക്കു ക്ഷണിക്കും” - എന്നും റൊണാൾഡോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

R Ashwin Retired: ഹോം സീരീസുകളിലെ അശ്വിൻ ഫാക്ടർ ഇനിയില്ല, ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ആർ അശ്വിൻ

അടുത്ത ലേഖനം
Show comments