Webdunia - Bharat's app for daily news and videos

Install App

Ronaldo: ഉടൻ വിരമിക്കലില്ല, അണ്ണൻ ഇവിടെ തന്നെ കാണും, എല്ലാം താങ്കളുടെ ഇഷ്ടമെന്ന് പോർച്ചുഗൽ ടീം

അഭിറാം മനോഹർ
തിങ്കള്‍, 8 ജൂലൈ 2024 (14:01 IST)
Ronaldo
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഉടനെയൊന്നും വിരമിക്കില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രവചനം. ഇത് തന്റെ അവസാന യൂറോകപ്പായിരിക്കുമെന്ന് നേരത്തെ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഉടന്‍ തന്നെ വിരമിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഇതോടെ 2026ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ താരം കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. അതേസമയം ലോകകപ്പില്‍ കളിക്കണമോ എന്ന കാര്യം റൊണാള്‍ഡോയ്ക്ക് തീരുമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
 
നിലവില്‍ 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗില്‍ അല്‍ നസറിനായാണ് കളിക്കുന്നത്. ക്ലബ് ഫുട്‌ബോളില്‍ സ്‌കോറിംഗ് മികവിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും യൂറോയിലെ അഞ്ച് മത്സരങ്ങളിലും ഗോളൊന്നും തന്നെ നേടാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഭാവിപദ്ധതികളെ പറ്റി താരം നയം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നത് ഇങ്ങനെ. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്ക് ഒരുമിച്ച് നില്‍ക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments