Select Your Language

Notifications

webdunia
webdunia
webdunia
webdunia

Euro 2024: ഇനി തീപ്പാറുന്ന പോരാട്ടങ്ങൾ, യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ഇങ്ങനെ

Euro cup, Quarter Final

അഭിറാം മനോഹർ

, ബുധന്‍, 3 ജൂലൈ 2024 (13:38 IST)
Euro cup, Quarter Final
ഇന്നലെ നടന്ന തുര്‍ക്കി- ഓസ്ട്രിയ മത്സരം അവസാനിച്ചതോടെ യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചര്‍ തയ്യാറായിരിക്കുകയാണ്. തുര്‍ക്കി ഓസ്ട്രിയയെ തോല്‍പ്പിച്ചതോടെ ഇനി വമ്പന്‍ പോരാട്ടങ്ങളാണ് യൂറോയിലുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ടൂര്‍ണ്ണമെന്റിലെ വമ്പന്മാരായ സ്‌പെയിനും ജര്‍മനിയും തമ്മിലാണ് ഇതില്‍ ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്ന മത്സരം. കപ്പടിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്ന് അടുത്ത റൗണ്ടില്‍ പുറത്തുപോകുമെന്ന് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നതാണ്.
 
 ടൂര്‍ണമെന്റില്‍ നിലവില്‍ വമ്പന്‍ ഫോമിലാണ് ഇരു ടീമുകളും. വെള്ളിയാഴ്ചയാണ് സ്‌പെയിന്‍- ജര്‍മനി പോരാട്ടം. മറ്റൊരു ശക്തമായ മത്സരം നടക്കുക പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ്. എംബാപ്പയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ പോരാടുന്ന മത്സരം ആരാധകര്‍ക്ക് വിരുന്നാകും.ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിക്കെതിരെയും ക്വാര്‍ട്ടറില്‍ മത്സരിക്കും.
 
 ജൂലൈ അഞ്ച് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9:30നാണ് സ്‌പെയിന്‍- ജര്‍മനി പോരാട്ടം. ജൂലൈ 6 ശനി 12:30 AM നാണ് പോര്‍ച്ചുഗല്‍ ഫ്രാന്‍സ് മത്സരം. ജൂലൈ 6 ശനിയാഴ്ച 9:30ന് ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഞായറാഴ്ച പുലര്‍ച്ചെ 12:30ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയേയും നേരിടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പെടുത്തിട്ടും കരയണയാതെ ഇന്ത്യൻ സംഘം, തിരിച്ചെത്തൽ കൂടുതൽ വൈകുമെന്ന് റിപ്പോർട്ട്