Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മെസിയെന്ന പേര് കോള്‍ക്കുന്നതു പോലും റൊണാള്‍ഡോയെ അസ്വസ്ഥനാക്കും, അതിനാല്‍ വീട്ടില്‍ ആ പേര് ആരും ഉച്ചരിക്കാറില്ല’: വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനൊയുടെ സഹോദരി

‘മെസിയെന്ന പേര് കോള്‍ക്കുന്നതു പോലും റൊണാള്‍ഡോയെ അസ്വസ്ഥനാക്കും’: വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനൊയുടെ സഹോദരി

cristiano ronaldo
മാഡ്രിഡ് , ബുധന്‍, 16 മെയ് 2018 (09:20 IST)
ഫുട്‌ബോള്‍ ലോകത്ത് സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പേരുകള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതുമാണ്.

വേദികളില്‍ മെസിയും റൊണാള്‍ഡോയും കൈകൊടുത്ത് കെട്ടിപ്പിടിക്കാറുണ്ടെങ്കിലും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ വിദേശമാധ്യമങ്ങള്‍ നിരവധി പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

എന്നാല്‍ ക്രിസ്റ്റ്യാനോയുടെ സഹോദരി കാറ്റിയ ലാ എക്യുപെയെന്ന ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റൊണാള്‍ഡോ വീട്ടിലുള്ള സമയങ്ങളില്‍ മെസിയുടെ പേര് പോലും പറയാറില്ല എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

“മെസിയുടെ പേര് ഉച്ചരിക്കാന്‍ പോലും വീട്ടില്‍ അനുവാദമില്ല. ക്രിസ്റ്റ്യാനൊ വീട്ടില്‍ ഉള്ളപ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മത്സരങ്ങളുടെ സമ്മര്‍ദ്ദമകറ്റാനാണ് അദ്ദേഹം വീട്ടില്‍ എത്തുന്നത്. ആ സമയം അവന് ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ ഒന്നും ഞങ്ങള്‍ സംസാരിക്കാറില്ല. അതിനാലാണ് മെസിയുടെ പേര് പറയാത്തത്” - എന്നും കാറ്റിയ വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു