Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്റ്റ്യാനോയുടെ വിധി 5 ദിവസത്തിനുള്ളിൽ അറിയാം, മാഞ്ച‌സ്റ്റർ സിറ്റിയിലേക്കെന്ന് സൂചന

ക്രിസ്റ്റ്യാനോയുടെ വിധി 5 ദിവസത്തിനുള്ളിൽ അറിയാം, മാഞ്ച‌സ്റ്റർ സിറ്റിയിലേക്കെന്ന് സൂചന
, വ്യാഴം, 26 ഓഗസ്റ്റ് 2021 (13:20 IST)
യുവന്റ്സസ് സൂപ്പർതാരം ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർസിറ്റി. ടോട്ടനത്തിൽ തന്നെ തുടരുമെന്ന് ഹാരി കെയ്‌ൻ വ്യക്തമാക്കിയതോടെയാണ് റോണോയുടെ വരവിന് വാതിൽ തുറന്നിരിക്കുന്നത്. ഈ സമ്മറിൽ ടോട്ടന്നം വിടില്ലെന്ന് ഹാരി കെയ്‌ൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
 
അതേസമ‌യം ക്രിസ്റ്റ്യാനോയുടെ ഉയർന്ന ട്രാൻസ്‌ഫർ ഫീയാണ് മാഞ്ചസ്റ്റർ സിറ്റിയെ വലയ്ക്കുന്നത്. യുവന്റസുമായി ഇനി ഒരു വർഷത്തെ കരാറാണ് റൊണാൾഡോയ്ക്ക് ‌ബാക്കിയുള്ളത്. ഓഗ‌സ്റ്റ് 31നാണ് ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നത്. അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരത്തെ എത്തിക്കാൻ സാധിക്കുമോ എന്നതാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്ക്ഉന്നത്. സെർജിയോ അഗ്യൂറോ ബാഴ്‌സലോണയ്ക്ക് പോയതിന് ശേഷം ഗബ്രിയേൽ ജെസ്യൂസ് ആണ് സിറ്റിയിലെ പ്രധാന സ്ട്രൈക്കർ. റൊണാൾഡൊ കൂടി ടീമിലെത്തുന്നത് സിറ്റിക്ക് കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറ്റി പദ്ധതി പാളി, ഹാരി കെയ്‌ൻ ഈ സീസണിൽ ടോട്ടനത്തിൽ തുടരും