Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റ്യാനോയ്ക്ക് മുപ്പത്തിയാറിന്റെ ചെറുപ്പം, യൂറോയിൽ കാത്തിരിക്കുന്നത് 5 വമ്പൻ നേട്ടങ്ങൾ

Webdunia
വെള്ളി, 11 ജൂണ്‍ 2021 (19:21 IST)
യൂറോപ്പ് ഒന്നായി ഒരു പന്തിലേക്ക് ചുരുങ്ങുന്ന ദിവസങ്ങളാണ് ഇനി ലോകത്തിനെ കാത്തിരിക്കുന്നത്. ആരാധകരുടെ പ്രിയ താരങ്ങൾ കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ലോകമെങ്ങുമുള്ള ഫു‌ട്‌ബോൾ ആരാധകരുടെ സിരകളിൽ അത് ഒരു ലഹരിയായി ഊർന്നിറങ്ങും. 
 
യൂറോ ഫുട്ബോൾ മത്സരങ്ങൾക്ക് കളമൊരുങ്ങുമ്പോൾ ഒരുപിടി നേട്ടങ്ങൾക്കരികിലാണ് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ സജീവ ഫുട്ബോൾ കളിക്കുന്നവരി‌ൽ 104 ഗോളുകളോടെ ഒന്നാമതുള്ള റൊണാൾഡൊയ്‌ക്ക് യൂറോയിൽ 6 ഗോളുകൾ നേടാനായാൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇറാൻ മുൻ താരം അലി ദേയിയെ മറികടക്കാൻ സാധിക്കും.
 
നിലവിൽ 56 യൂറോ മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോയ്‌ക്ക് 3 മത്സരങ്ങൾ കൂടി കളിക്കാനായാൽ ഏറ്റവും കൂടുതൽ യൂറോ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേടാൻ സാധിക്കും. ഇറ്റാലിയൻ ഗോൾ കീപ്പർ ബഫണെയാണ് താരം മറികടക്കുക. അതേസമയം ഏറ്റവും കൂടുതൽ യൂറോ എഡിഷൻ കളിച്ച താരമെന്ന നേട്ടവും റൊണാൽഡോയ്‌ക്ക് മുന്നിലുണ്ട്. റൊണാൾഡോയുടെ അഞ്ചാം യൂറോ കപ്പ്െഡിഷനാണിത്.
 
യൂറോയിൽ ഇതുവരെ 9 തവണ വലകുലുക്കിയ ക്രിസ്റ്റ്യാനോ നിലവിൽ ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിക്കൊപ്പമാണ്. ഒരു ഗോൾ കൂടി നേടാനായാൽ പ്ലാറ്റിനിയെ മറികടക്കാൻ താരത്തിനാകും. അതേസമയം യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും റൊണാൾഡോയ്‌ക്ക് സ്വന്തമാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments