24 ടീമുകള്‍ ഏറ്റുമുട്ടുന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് യൂറോ കപ്പ് കിക്കോഫ്. ആദ്യ മത്സരത്തില്‍ ഇറ്റലിക്കെതിരെ തുര്‍ക്കി കളത്തിലിറങ്ങും.
സോണി പിച്ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിനാണ് (SPSN) ഇന്ത്യയില്‍ യൂറോ കപ്പിന്റെ സംപ്രേഷണാവകാശം. സോണി ടെന്‍ 2, സോണി ടെന്‍ 3 എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. സോണി ലൈവ് (Sony Liv), ജിയോ ടിവി (Jio TV) എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മത്സരം തത്സമയം കാണാം. സോണി സിക്‌സ് ചാനലില്‍ മലയാളം കമന്ററിയോടെ തത്സമയം മത്സരങ്ങള്‍ കാണാം.
യൂറോ കപ്പ് ഗ്രൂപ്പുകള്‍, ടീമുകള്‍
ഇറ്റലി, തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെയ്ല്‍സ് എന്നിവരാണ് ഗ്രൂപ്പ് 'എ'യിലെ ടീമുകള്‍.
ബെല്‍ജിയം, റഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് 'ബി'യില്‍.
നെതര്‍ലാന്‍ഡ്, ആസ്ട്രിയ, ഉക്രെയ്ന്‍, നോര്‍ത് മക്കദോനിയ എന്നീ ടീമുകള്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് 'സി'.
ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകള്‍ ആണ് 'ഡി' ഗ്രൂപ്പില്‍ ഉള്ളത്.
സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, സ്ലോവാക്യ എന്നിവര്‍ ഗ്രൂപ്പ് 'ഇ'യില്‍.
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി എന്നീ വമ്പന്‍മാര്‍ക്കൊപ്പം ഹഗ്രി കൂടി ഉള്ളതാണ് ഗ്രൂപ്പ് 'എഫ്'.