Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന്‍ എത്ര ഓടുമെന്ന് ഞങ്ങള്‍ക്ക് അറിയാം; മെസിയെ പൂട്ടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍

Croatian coach about Messi and Argentina
, തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (10:24 IST)
സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയെ പൂട്ടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച്. മെസിക്കെതിരെ തങ്ങള്‍ തന്ത്രമൊരുക്കുമെന്നും അര്‍ജന്റീനയെ വീഴ്ത്തുമെന്നും ഡാലിച്ച് പറഞ്ഞു. 
 
' മെസിക്കെതിരെ ഞങ്ങള്‍ തന്ത്രമൊരുക്കേണ്ടിയിരിക്കുന്നു. പക്ഷേ പ്ലെയര്‍ ടു പ്ലെയര്‍ ശൈലിയായിരിക്കില്ല ഞങ്ങള്‍ സ്വീകരിക്കുക. ബ്രസീലിനെതിരെയും ഞങ്ങള്‍ അതല്ല ചെയ്തത്. മെസി അവരുടെ പ്രധാന താരമാണ്. അദ്ദേഹം എത്ര ഓടുമെന്ന് ഞങ്ങള്‍ക്ക് അറിയാം. കാലില്‍ പന്ത് വെച്ച് മെസി എത്ര കളിക്കുമെന്നും അറിയാം. ഞങ്ങളുടെ പ്രതിരോധനിര വളരെ ശ്രദ്ധയോടെ കളിക്കുംയ ബ്രസീലിനെതിരായ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പേടിക്കാന്‍ ഒന്നുമില്ല. അര്‍ജന്റീനയെ കുറിച്ച് ഞങ്ങള്‍ വിശദമായ വിശകലനം നടത്തും. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ തങ്ങളുടെ ദുര്‍ബലത അര്‍ജന്റീന കാണിച്ചു തന്നു,' ഡാലിച്ച് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍?