Publish Date: Sun, 11 Dec 2022 (14:05 IST)
Updated Date: Sun, 11 Dec 2022 (14:06 IST)
ഫിഫ ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ മൊറോക്കൊയെ അഭിനന്ദിച്ച് ജർമൻ താരം മെസ്യൂട്ട് ഓസിൽ. അഭിമാന നിമിഷം. വിസ്മയകരമായ ടീമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടമാണ് മൊറോക്കൊയുടെ വിജയമെന്ന് ഓസിൽ കുറിച്ചു.
മൊറോക്കൊയുടെ വിജയം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടമാണ്. ഫുട്ബോളിൽ ഇത്തരം അവിശ്വസനീയമായ കഥ ഇപ്പോഴും സാധ്യമാണെന്നുള്ളത് നിരവധി പേർക്ക് ഊർജവും പ്രതീക്ഷയും നൽകമെന്നും അവസാന ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ഓസിൽ പറഞ്ഞു.