Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെക്കാം - വിക്‌ടോറിയ ദമ്പതികള്‍ അടിച്ചു പിരിയുന്നു ?; പ്രശ്‌നങ്ങള്‍ വിവരിച്ച് താരം - ആഘോഷമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍

ബെക്കാം - വിക്‌ടോറിയ ദമ്പതികള്‍ അടിച്ചു പിരിയുന്നു ?; പ്രശ്‌നങ്ങള്‍ വിവരിച്ച് താരം - ആഘോഷമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍

ബെക്കാം - വിക്‌ടോറിയ ദമ്പതികള്‍ അടിച്ചു പിരിയുന്നു ?; പ്രശ്‌നങ്ങള്‍ വിവരിച്ച് താരം - ആഘോഷമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍
ലണ്ടന്‍ , ബുധന്‍, 24 ഒക്‌ടോബര്‍ 2018 (12:51 IST)
ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്‌ടതാരമായ ഡേവിഡ് ബെക്കാമിന്റെ വെളിപ്പെടുത്തല്‍ ഗോസിപ്പുകളിലേക്ക്.
ഭാര്യയും പാട്ടുകാരിയും ഫാഷന്‍ മോഡലുമായിരുന്ന വിക്‌ടോറിയയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന താരത്തിന്റെ വാക്കുകളാണ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിറയുന്നത്.

വിക്‌ടോറിയയുമായുള്ള ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായി തീര്‍ന്നുവെന്നാണ് കഴിഞ്ഞയാഴ്ച  ബെക്കാം പറഞ്ഞത്. വിവാഹജീവിതം എപ്പോഴും കഠിനാദ്ധ്വാനമാണെന്നു കൂടി അദ്ദേഹം വെളിപ്പെടുത്തിയതോടെ ഇരുവരും രണ്ടോ മൂന്നോ വര്‍ഷം കൂടി മാത്രമെ ഒരുമിച്ച് ഉണ്ടാകു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

വിക്‌ടോറിയയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് വ്യക്തമാക്കുമ്പോഴും അതിനുള്ള കാരണങ്ങള്‍ എന്താണെന്‍ പറയാന്‍ ബെക്കാം ഒരുക്കമായിട്ടില്ല. ഇരുവരും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇരുപത് വര്‍ഷത്തെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

മക്കളായ റോമിയോ, ഹാര്‍പ്പര്‍, ക്രൂസ്, ബ്രൂക്ക്‌ലീന്‍ എന്നിവരുടെ അഭിപ്രായം കൂടി മാനിച്ചാകും ബെക്കാം - വിക്‍ടോറിയ ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതമെന്നും വിലയിരുത്തലുണ്ട്. അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ വിക്‍ടോറിയ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനെതിരായ വമ്പന്‍ തോല്‍‌വി; ഓസ്‌ട്രേലിയന്‍ ടീമിനെ പരിഹാസിച്ച് ഷെയ്‌ന്‍ വോണ്‍