Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട! - ലണ്ടനിലും ‘മദ്യരാജാവിന്’ നിൽക്കക്കള്ളിയില്ല!

‘വിജയ് മല്യ നിയമത്തിൽ നിന്നും ഒളിച്ചോടുന്നു’ - മല്യയെ തള്ളി ലണ്ടൻ ഹൈക്കോടതി

വിജയ് മല്യ
, വ്യാഴം, 10 മെയ് 2018 (09:29 IST)
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ നിയമത്തിൽനിന്നും ഒളിച്ചോടുകയാണെന്ന് യുകെ ഹൈക്കോടതി. നിയമത്തിൽ നിന്നും രക്ഷപെടാൻ രാജ്യം വിട്ട് ലണ്ടനിലെത്തിയ മല്യയ്ക്ക് അവിടെയും രക്ഷയില്ലെന്നാണ് സൂചന.
 
തന്റെ ആസ്തികൾ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ ഹർജി നൽകിയിരുന്നു. കോടതി ഇതും തള്ളിയ സാഹചര്യത്തിൽ ലണ്ടനിലും രക്ഷയില്ലാതെയായിരിക്കുകയാണ് മല്യയ്ക്ക്. ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നൽകാനുള്ളത്. 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ നൽകിയ ഹർജിയിലാണു കർണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണൽ മല്യയുടെ ആസ്തികൾ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയിൽ ഉൾപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിന് പിന്നാലെ തിരൂരും? ചോരക്കളമായി തിരൂർ ബീച്ച്