Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മനോഹരമായ ഓര്‍മ്മകളുമുള്ള ഒരു സ്‌റ്റേജിന് തിരശീല വീഴുകയാണ്’; ഡിയഗോ ഫോർലാൻ വിരമിച്ചു

‘മനോഹരമായ ഓര്‍മ്മകളുമുള്ള ഒരു സ്‌റ്റേജിന് തിരശീല വീഴുകയാണ്’; ഡിയഗോ ഫോർലാൻ വിരമിച്ചു
മോണ്ടിവിഡിയോ , വ്യാഴം, 8 ഓഗസ്റ്റ് 2019 (16:01 IST)
ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡിയഗോ ഫോർലാൻ പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

“പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ എന്റെ 21 വര്‍ഷത്തെ കരിയറിന് ഞാന്‍ വിരാമം കുറിക്കുന്നു. വൈകാരികമായ നിമിഷങ്ങളും മനോഹരമായ ഓര്‍മ്മകളുമുള്ള ഒരു സ്‌റ്റേജിന് തിരശീല വീഴുകയാണ്. ഇനി പുതിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. എന്റെ വഴിയില്‍ എനിക്ക് കൂട്ടായ, എന്നോടൊപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി“ - എന്നും ഫോര്‍ലാന്‍ പറഞ്ഞു.

രാജ്യാന്തര ഫുട്ബോളിൽനിന്നു 2014ൽ വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 21 വര്‍ഷത്തെ കരിയറില്‍ 582 മത്സരങ്ങളില്‍ നിന്ന് 221 ഗോളും 74 അസിസ്‌റ്റും സ്വന്തമാക്കി.

1997 അർജന്റീന ക്ലബ് ഇൻഡിപെൻഡെന്റിലൂടെ ക്ലബ് ഫുട്ബോൾ അരങ്ങേറ്റം കുറിച്ച ഫോർലാൻ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ എന്നീ യൂറോപ്യൻ ടീമുകളുടെ ഭാഗമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചാം നമ്പറില്‍ ആര് ?; പട്ടികയില്‍ നാലുപേര്‍ - വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ