Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഇവര്‍ക്കൊപ്പമില്ലെന്ന് പരിശീലകന്‍; കാരണം ഗോവന്‍ താരങ്ങള്‍ - റിപ്പോര്‍ട്ട് പുറത്ത്

ഐഎസ്എല്ലില്‍ നിന്നും സീക്കോ വിട്ടു; കാരണം ഗോവന്‍ ടീം

ഇനി ഇവര്‍ക്കൊപ്പമില്ലെന്ന് പരിശീലകന്‍; കാരണം ഗോവന്‍ താരങ്ങള്‍ - റിപ്പോര്‍ട്ട് പുറത്ത്
പനാജി , ശനി, 14 ജനുവരി 2017 (14:13 IST)
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ എഫ്‌സി ഗോവയുടെ പരിശീലകസ്‌ഥാനം ഒഴിഞ്ഞു.

മൂന്നാം സീസണില്‍ ഗോവ പുറത്തെടുത്ത മോശം പ്രകനമാണ് സീക്കോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സീക്കോയുടെ കിഴീൽ കളിച്ച ആദ്യ രണ്ടു സീസണുകളിൽ ഗോവ മികച്ച പ്രകടനമായിരുന്നു നടത്തിയത്. ആദ്യ സീസണിൽ സെമിയിൽ എത്തിയ ടീം രണ്ടാം സീസണിൽ ഫൈനലിൽ എത്തിയിരുന്നു.

ഒരുപിടി യുവതാരങ്ങളെ വളര്‍ത്തിയെടുത്ത സീക്കോ മികച്ച നേട്ടമാണ് പരിശീലകന്‍ എന്ന നിലയില്‍ സ്വന്തമാക്കിയത്. റോമിയോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങളെ ഐഎസ്എല്ലിലെ മികച്ച താരങ്ങളാക്കാന്‍ അദ്ദേഹത്തിനായെങ്കിലും മൂന്നാം സീസണില്‍ തോല്‍‌വികള്‍ നേരിട്ട് പട്ടികയില്‍ എട്ടാം സ്ഥാനത്ത് എത്തിയതാണ് സീക്കോയെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാത്യു വെയ്ഡിന് കന്നി സെഞ്ചുറി; പാക്കിസ്ഥാനെതിരെ ഓസിസിന് തകര്‍പ്പന്‍ ജയം