ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള വോട്ടിങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വോട്ട് കളിക്കളത്തിലെ തന്റെ പ്രധാന എതിരാളിയായ ലയണൽ മെസിക്ക്. ഫിഫ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ദേശീയ ടീം ക്യാപ്‌റ്റന്മാരുടെ വോട്ടിങ് ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഒരാൾക്ക് മൂന്ന് വോട്ട് വീതമാണുള്ളത്. റൊണാൾഡോയുടെ ആദ്യ വോട്ട് ലെവൻഡോവ്‌സ്‌കിക്കും രണ്ടാം വോട്ട് മെസിക്കും മൂന്നാം വോട്ട് കെലിയൻ എംബാമ്പെക്കുമായിരുന്നു. അതേസമയം മെസിയുടെ ഒന്നാമത്തെ വോട്ട് ബ്രസീൽ താരം നെയ്‌മറിനായിരുന്നു. രണ്ടാം വോട്ട് കിലിയൻ എംബാമ്പെയ്‌ക്കും മൂന്നാം വോട്ട് ലെവൻഡോവ്‌സ്കിക്കുമാണ് മെസി നൽകിയത്.
അതേസമയം സ്പാനിഷ് നായകനും റയലിൽ റൊണാൾഡോയുടെ സഹതാരവുമായ സെർജിയോ റമോസ് റൊണാൾഡോയ്‌ക്കൊ മെസിക്കൊ വോട്ട് നൽകിയില്ല.ലെവൻഡോവ്‌സ്കി,തിയാഗോ അൽകാൻട്ര,നെയ്‌മർ എന്നിവർക്കായിരുന്നു റാമോസിന്റെ വോട്ടുകൾ.