പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്‌തു
പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു
ബാഹ്യ ഇടപെടലുകള്‍ സംഘടനയില്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പിഎഫ്എഫ്) അന്താരാഷ്ട്ര ഫുട്ബോൾ ഏജൻസിയായ ഫിഫ സസ്‌പെന്‍ഡ് ചെയ്തു.
പിഎഫ്എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്.
സസ്പെൻഷനെ തുടർന്ന് പിഎഫ്എഫ് പ്രതിനിധികള്‍ക്കും പാകിസ്ഥാന്‍ ക്ലബ്ബുകള്‍ക്കും സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അന്താരാഷ്ര്ട മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. കൂടാതെ ഫിഫ ഫെഡറേഷനുമായി ചേര്‍ന്ന് നടത്തിവരുന്ന കായിക വികസന പ്രവര്‍ത്തനങ്ങളും തടസപ്പെടും.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിൽ നിന്ന് പിഎഫ്എഫിന് സ്വതന്ത്ര നിയന്ത്രണം ലഭിക്കുന്ന ഉടൻ സസ്പെൻഷൻ നീക്കുമെന്നും ഫിഫ അറിയിച്ചു.