കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്
കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്
Publish Date: Tue, 10 Oct 2017 (19:35 IST)
Updated Date: Tue, 10 Oct 2017 (19:39 IST)
ആദ്യ കളിയിൽ ബ്രസീലിനോടേറ്റ തോൽവിക്ക് മറുപടി നൽകി സ്പെയിൻ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത നാല് ഗോളിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്.
നിര്‍ണായക മത്സരത്തില്‍ സ്പെയിനിന് വേണ്ടി നായകൻ ആബേൽ റൂയിസ് ഇരട്ട ഗോളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. 21, 41 മിനിറ്റിലായിരുന്നു റൂയിസിന്റെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ സെസാർ ഗെൽബർട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 81ആം മിനിറ്റിൽ സെർജിയോ ഗോമസ് നാലാം ഗോള്‍ കണ്ടെത്തി.
ഗോള്‍ നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ സ്‌പെയിന്‍ പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും വളരെവേഗം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്‌പെയിനിന്റെ ആക്രമണവേഗത്തിനും പന്തടക്കത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നൈജറിന്റെ കുട്ടികള്‍ക്കായില്ല.