Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപരാജിതര്‍ അര്‍ജന്റീന; മെസിയുടെ കീഴില്‍ തോല്‍വി അറിയാതെ 32 മത്സരങ്ങള്‍

Finalissima Argentina vs Italy Copa Euro Champions Argentina Winners Messi Records
, വ്യാഴം, 2 ജൂണ്‍ 2022 (08:27 IST)
ഫൈലിസിമയില്‍ യൂറോ കപ്പ് ചാംപ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. 1993 ലും യൂറോ കപ്പ് ചാംപ്യന്‍മാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് അന്നത്തെ കോപ്പ വിജയികളായ അര്‍ജന്റീന സമാന നേട്ടം സ്വന്തമാക്കിയിരുന്നു. 
 
അര്‍ജന്റീന അപരാജിത കുതിപ്പ് തുടരുകയാണ്. ലയണല്‍ മെസിയുടെ കീഴില്‍ തോല്‍വി അറിയാതെ 32-ാം മത്സരമാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. ലോകകപ്പിന് തങ്ങള്‍ സജ്ജരാണെന്ന് വിളിച്ചുപറയുകയാണ് അര്‍ജന്റീന. തോല്‍വി അറിയാത്ത 32 മത്സരങ്ങളില്‍ 21 എണ്ണത്തിലും മെസിപ്പട ജയിച്ചു. 11 എണ്ണം സമനിലയില്‍ കലാശിച്ചു. മെസിയാണ് മത്സരത്തിലെ താരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരോടും എതിരിടാന്‍ ഞങ്ങള്‍ തയ്യാര്‍'; ആത്മവിശ്വാസത്തോടെ മെസി