Paris Olympics 2024: ഫുട്‌ബോളില്‍ ഫ്രാന്‍സിനോടു തോറ്റ് അര്‍ജന്റീന പുറത്ത്
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയുടെ വല ചലിപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചു
Publish Date: Sat, 03 Aug 2024 (08:14 IST)
Updated Date: Sat, 03 Aug 2024 (08:27 IST)
Argentina - Paris Olympics 2024
Paris Olympics 2024: പാരീസ് ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റാണ് നിലവിലെ ലോക ചാംപ്യന്‍മാരുടെ പുറത്താകല്‍. ജീന്‍ ഫിലിപ്പ് മറ്റേറ്റയാണ് ഫ്രാന്‍സിനു വേണ്ടി വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയുടെ വല ചലിപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചു. ഫ്രാന്‍സിനു അുകൂലമായി ലഭിച്ച കോര്‍ണര്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു മറ്റേറ്റ. സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയെ അനുവദിക്കാതെ ഫ്രാന്‍സ് പ്രതിരോധക്കോട്ട തീര്‍ത്തതോടെ ലോക ചാംപ്യന്‍മാരുടെ ഒളിംപിക്‌സ് സ്വപ്‌നം പൊലിഞ്ഞു.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളിനു ജപ്പാനെ പരാജയപ്പെടുത്തി. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ആദ്യ സെമിയില്‍ മൊറോക്കോയാണ് സ്‌പെയിനിന് എതിരാളികള്‍. രണ്ടാം സെമിയില്‍ ഫ്രാന്‍സും ഈജിപ്ത്തും ഏറ്റുമുട്ടും.