Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമിലിയാനോ മാര്‍ട്ടിനെസിനെതിരെ ഫ്രാന്‍സ് പരാതി നല്‍കി

France Lodged Complaint against Emiliano martinez
, വെള്ളി, 23 ഡിസം‌ബര്‍ 2022 (13:54 IST)
ലോകകപ്പ് വിജയാഘോഷ റാലിക്കിടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പരിഹസിച്ച അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കി. റാലിക്കിടെ എംബാപ്പെയുടെ മുഖം പതിച്ച പാവ ഉയര്‍ത്തിക്കാണിച്ച് മാര്‍ട്ടിനെസ് പരിഹസിച്ചിരുന്നു. പാവ കൊണ്ട് മാര്‍ട്ടിനെസ് മോശം ആംഗ്യം കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കിയത്. 
 
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയേല്‍ ലെ ഗ്രേറ്റേ പരാതി നല്‍കിയിരിക്കുന്നത്. മാര്‍ട്ടിനെസിന്റെ പ്രവൃത്തിയില്‍ അന്വേഷണം വേണമെന്നും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 
 
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു വിപരീതമായ കാര്യങ്ങളാണ് മാര്‍ട്ടിനെസ് ചെയ്തത്. ലളിതമായ രീതിയില്‍ ഇതിനെ കാണാന്‍ കഴിയില്ല. മാര്‍ട്ടിനെസിനെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും പരാതിയില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2030ലെ ലോകകപ്പ് ക്യാമ്പയിനിൽ ഭാഗമാകണം, വർഷം 170 മില്ല്യൺ യൂറോ പ്രതിഫലം: ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ വീണ്ടും സൗദിയുടെ ഓഫർ