ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ ആരാധകർക്ക് നന്ദി അറിയിച്ച് സൂപ്പർതാരം ലയണൽ മെസ്സി. പാരീസിൽ എത്തിയ നിമിഷം മുതൽ താൻ ആസ്വദിക്കുകയാണെന്നും ജനങ്ങളുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷം അനുഭവപ്പെടുന്നുവെന്നും മെസ്സി പറഞ്ഞു.
അതേസമയം ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് താൻ ഇനി കളിക്കാൻ പോകുന്നതെന്ന് മെസ്സി പറഞ്ഞു. നെയ്മറിന് എന്നെയും എനിക്ക് നെയ്മറെയും അടുത്തറിയാം. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം കരുത്തുറ്റൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് പ്രതീക്ഷ. പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും വീണ്ടും കിരീടങ്ങൾ നേടുന്നത് സ്വപ്‌നം കാണുന്നുവെന്നും മെസ്സി പറഞ്ഞു.
ബാഴ്‌സയില്‍ മുമ്പ് സഹതാരമായിരുന്ന നെയ്‌മര്‍ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിനും ഭാവി താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംമ്പാപ്പെയും കൂടി ചേരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റ നിരയായിരിക്കും പിഎസ്‌ജിയുടേത്. ഡോണരുമ, ജോർജീന, വനാൾഡം,റാമോസ്,ഡി മരിയ എന്നിവർ കൂടി ചേരുന്നതോടെ പിഎസ്‌ജിയെ പരാജയപ്പെടുത്താൻ ഏത് ടീമും അൽപം വിയർക്കേണ്ടി വരുമെന്ന് ഉറപ്പാണ്.