Webdunia - Bharat's app for daily news and videos

Install App

പുതിയ അധ്യായം: കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമെന്ന് മെസ്സി

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (18:17 IST)
ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ ആരാധകർക്ക് നന്ദി അറിയിച്ച് സൂപ്പർതാരം ലയണൽ മെസ്സി. പാരീസിൽ എത്തിയ നിമിഷം മുതൽ താൻ ആസ്വദിക്കുകയാണെന്നും ജനങ്ങളുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷം അനുഭവപ്പെടുന്നുവെന്നും മെസ്സി പറഞ്ഞു.
 
അതേസമയം ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് താൻ ഇനി കളിക്കാൻ പോകുന്നതെന്ന് മെസ്സി പറഞ്ഞു. നെയ്മറിന് എന്നെയും എനിക്ക് നെയ്മറെയും അടുത്തറിയാം. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം കരുത്തുറ്റൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് പ്രതീക്ഷ. പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും വീണ്ടും കിരീടങ്ങൾ നേടുന്നത് സ്വപ്‌നം കാണുന്നുവെന്നും മെസ്സി പറഞ്ഞു.
 
ബാഴ്‌സയില്‍ മുമ്പ് സഹതാരമായിരുന്ന നെയ്‌മര്‍ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിനും ഭാവി താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംമ്പാപ്പെയും കൂടി ചേരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റ നിരയായിരിക്കും പിഎസ്‌ജിയുടേത്. ഡോണരുമ, ജോർജീന, വനാൾഡം,റാമോസ്,ഡി മരിയ എന്നിവർ കൂടി ചേരുന്നതോടെ പിഎസ്‌ജിയെ പരാജയപ്പെടുത്താൻ ഏത് ടീമും അൽപം വിയർക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

അടുത്ത ലേഖനം
Show comments