Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി മരിയയ്ക്ക് ഒരു സ്വപ്നതുല്യമായ വിടവാങ്ങൽ വേണം, താരം ഗോളടിച്ച് കാണാൻ ആഗ്രഹമെന്ന് മെസ്സി

lionel messi

അഭിറാം മനോഹർ

, ഞായര്‍, 14 ജൂലൈ 2024 (16:25 IST)
കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ എയ്ഞ്ചല്‍ ഡി മരിയ. ഡി മരിയക്ക് സ്വപ്നതുല്യമായ ഒരു ക്ലൈമാക്‌സ് തന്നെ ലഭിക്കട്ടെയെന്നും ഫൈനലില്‍ താരം ഗോള്‍ സ്‌കോര്‍ ചെയ്ത് കാണാനാണ് തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു.
 
ആര്‍ക്കറിയാം. മുന്‍പ് കളിച്ച എല്ലാ ഫൈനലുകളിലും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത് പോലെ ഫൈനലിലും അദ്ദേഹത്തിന് ഗോള്‍ നേടാന്‍ സാധിച്ചേക്കാം. അങ്ങനെയെങ്കില്‍ അത് വളരെ സ്‌പെഷ്യലായ ഒന്നായിരിക്കും. മെസ്സി പറഞ്ഞു. ഞങ്ങള്‍ക്ക് ഇനിയും വരാനുണ്ടെന്ന് ഞങ്ങള്‍ എപ്പോഴും അവനോട് പറയാറുണ്ട്. പക്ഷേ ഡി മരിയ ഇപ്പോഴും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിരമിക്കാനുള്ള തീരുമാനം അവന്‍ ഇനി മാറ്റില്ല.മെസ്സി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണി കിട്ടുമോ? കോപ്പ അമേരിക്ക ഫൈനൽ നിയന്ത്രിക്കാൻ റഫറിമാർ ബ്രസീലിൽ നിന്ന്