Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 22 April 2025
webdunia

അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു, ഞങ്ങൾ പക്ഷേ തകർന്നു: ടീമിൻ്റെ പ്രകടനത്തിൽ തീരെ സന്തുഷ്ടനല്ല: ലൂയി എൻറികെ

Luis enrique
, വെള്ളി, 2 ഡിസം‌ബര്‍ 2022 (14:08 IST)
ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനോട് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ പ്രതികരണവുമായി സ്പാനിഷ് പരിശീലകൻ ലൂയി എൻറികെ. ടീമിൻ്റെ പ്രകടനത്തിൽ തീരെ സന്തുഷ്ടനല്ലെന്നും മികച്ച പ്രകടനമാണ് ജപ്പാൻ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജയിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാൽ അഞ്ച് മിന്നുട്ടിൽ ജപ്പാൻ 2 ഗോൾ നേടി. ഇതോടെ ഞങ്ങൾ തകർന്നു.
 
ആദ്യ പകുതിയിൽ ഞങ്ങൾക്ക് ഭീഷണികളുണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ കരുതലോടെ നീങ്ങാനാണ് ഞാൻ കളിക്കാരോട് പറഞ്ഞത്. ജപ്പാൻ പോലൊരു ടീമിന് ഒന്നും നഷ്ടപ്പെടാനില്ലാതെ നിൽക്കുമ്പോൾ വിമാനം പോലെ അവർ പറക്കും. എന്നാൽ ഞങ്ങൾ തകർന്നു പോയി. അവർക്ക് 2 ഗോളുകൾ കൂടി നേടാമായിരുന്നു എന്ന സ്ഥിതിയായി. ഞാൻ ഒരർഥത്തിലും സന്തുഷ്ടനല്ല. എൻറികെ പറഞ്ഞു. ജപ്പാൻ മുൻപിലായ സമയം ഒരു ഘട്ടത്തിൽ തനിക്ക് ഹൃദയാഘാതം വരുന്ന പോലെ തോന്നിയെന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുവർണ തലമുറയ്ക്കൊപ്പം ബെൽജിയത്തിൻ്റെ സൂപ്പർ കോച്ചും സ്ഥാനമൊഴിഞ്ഞു