Webdunia - Bharat's app for daily news and videos

Install App

ബ്ലാസ്റ്റേഴ്സിന് വേണ്ടാത്ത ഹ്യൂമേട്ടനെ പൂനെ സ്വന്തമാക്കി; അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയെന്ന് ആരാധകർ

ഹ്യൂമിനെ സ്വന്തമാക്കി പൂനെ

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (08:45 IST)
മഞ്ഞപ്പടയുടെ ആരാധകര്‍ ഹൂമേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കാനഡ താരം ഇയാന്‍ ഹ്യൂം പൂനെ സിറ്റി എഫ്‌സിയുമായി കരാറിലെത്തി. ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹ്യൂ അറിയിച്ചിരുന്നെങ്കിലും ഹ്യൂമിനെ വേണ്ടെന്ന നിലപാടായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സ്വീകരിച്ചത്. 
 
ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയതോടെ താരവുമായി പൂനെ കരാറിലെത്തുകയായിരുന്നു. പൂ സിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തെ ടീമിലെത്തിയ വിവരം പുറത്തുവിട്ടത്. 
 
കഴിഞ്ഞ സീസണില്‍ ഹാട്രിക്കടക്കം നേടി കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഏറ്റവും കയ്യടി നേടിയ താരമാണ് ഇയാന്‍ ഹ്യൂം. പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നത് താരത്തിന് വിനയായി. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ച ഹ്യൂം അഞ്ചാം സീസണില്‍ താനുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് രംഗത്ത് വരികയായിരുന്നു. 
 
ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഹ്യൂം അറിയിച്ചത്. ആരൊക്കെ പോയാലും ഹ്യൂമേട്ടൻ ബ്ലാസ്റ്റേഴ്സിനെ വിട്ട് പോകില്ലെന്ന അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്ന് മഞ്ഞപ്പടയുടെ ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

അടുത്ത ലേഖനം
Show comments