Publish Date: Wed, 25 Jul 2018 (11:12 IST)
Updated Date: Wed, 25 Jul 2018 (11:14 IST)
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയോട് കൂറ്റന്‍ തോല്‍വി വഴങ്ങിയെങ്കിലും ഓസീസ് താരങ്ങളുടെ മനസ് കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിനായി.
ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്ഭുതപ്പെടുത്തുന്നതാണെന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മെല്‍ബണ്‍ സിറ്റി പ്രതിരോധ നിര ലൂക്ക് ബ്രട്ടന്റെ വാക്കുകള്‍.
ലാലിഗ വേള്‍ഡില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും മുമ്പാണ് ലൂക്ക് ബ്രട്ടന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഐഎസ്എല്‍ പ്രേക്ഷകനാണെന്നും ബ്ലാസ്റ്റേഴ്‌സാണ് തന്റെ ഐഎസ്എല്ലിലെ പ്രിയ ടീമെന്നും ലൂക്ക് പറയുന്നു. ബ്ലാസ്റ്റേഴ്
ഇന്ത്യ മനോഹര രാജ്യമാണെന്ന് പറഞ്ഞ ലൂക്ക് ഇന്ത്യയില്‍ കളിക്കാനായ ആവേശത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സി കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു മെല്‍ബണ്‍ സിറ്റിയുടെ വിജയം.