Webdunia - Bharat's app for daily news and videos

Install App

Inter Milan vs PSG: മെസ്സിയും എംബാപ്പെയും നെയ്മറും വിചാരിച്ച് നടന്നില്ല, എന്നാല്‍ ലുച്ചോയും പിള്ളേരും നേടിയെടുത്തു, ഇന്ററിനെ തകര്‍ത്ത് ആദ്യ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ട് പി എസ് ജി

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (10:09 IST)
PSG wins maiden title
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. നാലാം ചാമ്പ്യന്‍സ് ലീഗ് ട്രോഫി ലക്ഷ്യമിട്ടെത്തിയ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനെ ഫൈനലില്‍ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം. ലീഗ് ചരിത്രത്തില്‍ ക്ലബിന്റെ ആദ്യ കിരീട നേട്ടമാണിത്.
 
 നേരത്തെ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനായി നെയ്മര്‍ ജൂനിയര്‍,ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവരെ ഫ്രഞ്ച് ടീം പാളയത്തിലെത്തിച്ചിരുന്നെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ കിരീടത്തിലേക്ക് ടീമിനെ അടുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പരിശീലക സ്ഥാനത്തേക്ക് ലൂയിസ് എന്റികെ കടന്നുവന്നതിന് പിന്നാലെയാണ് യുവതാരങ്ങളെ റാകി മിനുക്കി പി എസ് ജി ആക്രമണത്തെ മൂര്‍ച്ചയുള്ളതാക്കി മാറ്റിയത്. മധ്യനിരയില്‍ വിറ്റീഞ്ഞയും ഫാബിയാന്‍ റൂയിസും ആക്രമണ നിരയില്‍ ഡെംബലെയും ഡിസൈര്‍ ഡൗവും ചേര്‍ന്ന പിഎസ്ജി ശക്തമായ ആക്രമണനിരയുള്ള ടീമായി മാറി.
 
 തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുക എന്ന നയമാണ് ഫൈനലിലും ടീം പിന്തുടര്‍ന്നത്. 12മത്തെ മിനിറ്റില്‍ അഷ്‌റഫ് ഹക്കിമിയിലൂടെ ആദ്യ ഗോള്‍ നേടിയ പി എസ് ജി ഇരുപതാം മിനുറ്റില്‍ ഡിസൈര്‍ ഡൗവിലൂടെ ലീഡ് ഉയര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഗോളിലൂടെ ഡൗ സ്വന്തമാക്കി. പിന്നീട് 63മത്തെ മിനിറ്റിലും ഗോള്‍ നേടാന്‍ താരത്തിനായി. 73മത്തെ മിനുറ്റില്‍ ക്വിച്ച ഖ്വരസ്‌കേലിയയിലൂടെ പിഎസ്ജി നാലാം ഗോള്‍ നേടി. 2 മിനിയുകള്‍ക്കപ്പുറം സെന്നി മയുലുവും ലക്ഷ്യം കണ്ടതോടെയാണ് അഞ്ച് ഗോളുകളുടെ ഏകപക്ഷീയമായ വിജയം പിഎസ്ജി സ്വന്തമാക്കിയത്. 
 
2011ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്വെസ്റ്റ്‌മെന്റ് ക്ലബിനെ സ്വന്തമാക്കിയ ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിജയമാണിത്. ലയണല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഒരുമിച്ച് കളിച്ചിട്ടും സ്വന്തമാക്കാനാവാതെ പോയ കിരീട നേട്ടമാണ് ലൂയി എന്റിക്കെയുടെ കീഴില്‍ യുവതാരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments