Select Your Language

Notifications

webdunia
webdunia
webdunia
webdunia

Real Betis vs Chelsea: യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ചെല്‍സി.

Chelsea wins Conference League 2025,Chelsea vs Real Betis final result,UEFA Conference League final highlights,Chelsea Conference League champions,Real Betis vs Chelsea final score,ചെൽസിയ്ക്ക് കോൺഫറൻസ് ലീഗ് കിരീടം,ചെൽസി റിയൽ ബറ്റിസിനെ തോൽപ്പിച്ചു,യൂറ

അഭിറാം മനോഹർ

, വ്യാഴം, 29 മെയ് 2025 (13:23 IST)
Chelsea wins conference league final against real betis
യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ചെല്‍സി. റയല്‍ ബെറ്റിസിനെ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 9മത്തെ മിനിറ്റില്‍ അബ്ദെ എസാല്‍സൗലിയിലൂടെ റയല്‍ ബെറ്റിസാണ് ആദ്യ ഗോള്‍ നേടിയത്. ഇസ്‌കോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.
 
 ആദ്യ പകുതി സ്പാനിഷ് ടീം കളം നിറഞ്ഞുകളിച്ചതോടെ വിജയം റയല്‍ ബെറ്റിസ് സ്വന്തമാക്കുമെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ രണ്ടാം പകുതിയിലെ 65 മത്തെ മിനുട്ടില്‍ ചെല്‍സി സമനില ഗോള്‍ സ്വന്തമാക്കി. കോള്‍ പാമറുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസായിരുന്നു ഗോള്‍ നേടിയത്. മത്സരത്തിന്റെ 70 മത്തെ മിനിറ്റില്‍ നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. പാമര്‍ തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്. 83 മത്തെ മിനിറ്റില്‍ ജേഡന്‍ സാഞ്ചോയും ഇഞ്ചുറി ടൈമില്‍ കസാഡോയും ഗോളുകള്‍ കണ്ടെത്തിയതോടെയാണ് 4-1ന്റെ വിജയം ചെല്‍സി സ്വന്തമാക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shreyas Iyer: 'ഞാനല്ലല്ലോ സെലക്ടര്‍'; ശ്രേയസിനെ ടീമിലെടുക്കാത്തതില്‍ ഗംഭീറിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്