അരങ്ങേറ്റം ആഘോഷമാക്കി ബംഗളൂരു; മുംബൈയെ 2–0ന് തകർത്ത് ഛേത്രിയുടെ നീലപ്പട
ബംഗളൂരു വിജയത്തോടെ അരങ്ങേറി
ഐഎസ്എല്ലിലെ അരങ്ങേറ്റം ആഘോഷമാക്കി സുനിൽ ഛേത്രിയുടെ ബെംഗളുരു എഫ്സി. മുംബൈയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബംഗളൂരുവിന്റെ തകര്‍പ്പന്‍ ജയം. സുനിൽ ഛേത്രി, എഡ്വാർഡോ മാർട്ടിൻ എന്നിവരാണ് ബെംഗളുരുവിനു വേണ്ടി ഗോള്‍ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബംഗളുരുവിന്റെ തിരിച്ചുവരവ്.
കളിയുടെ പൂർണ ആധിപത്യം ആദ്യാവസാനം വരെ നിലനിര്‍ത്താന്‍ ബംഗളുരുവിനു കഴിഞ്ഞു. എന്നാൽ ഫിനീഷിംഗിലെ പോരായ്മകളാണ് അവര്‍ക്ക് തിരിച്ചടിയായത്. മറുവശത്ത് മുംബൈ മോശം കളിയാണ് ബംഗളൂരുവിന്റെ മൈതാനത്ത് കാഴ്ചവച്ചത്. പാസിംഗിൽപോലും സ്കൂൾ നിലവാരം പുലർത്താന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമായിരുന്നു എടുത്തുപറയാനുണ്ടായിരുന്നത്.