ഐഎസ്എൽ ഫൈനലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്–കൊൽക്കത്ത; അണിയറയില്‍ തന്ത്രങ്ങളൊരുക്കി കോപ്പല്‍
ഐഎസ്എൽ ഫൈനലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്–കൊൽക്കത്ത
ഐഎസ്എല്‍ മൂന്നാം സീസണിലെ ജേതാക്കളെ കണ്ടെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സുപ്പർ സൺഡേയുടെ ഇന്നത്തെ രാവിൽ ആ സ്റ്റേഡിയത്തിൽ ഒരു കിരീട ധാരണം നടക്കും. കൊച്ചിയിലെ പുല്‍മൈതാനം ആരെയാണ് കിരീടിമണിയിക്കുകയെന്ന് കാണുന്നതിനായി അരലക്ഷത്തിധികം കാണികളാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്.
ഈ പുൽമൈതാനത്ത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ രാജാക്കന്മാർ കൊച്ചി സ്റ്റേഡിയത്തെ നോക്കി ചിരിക്കുകയും ആർത്തു വിളിക്കുകയും ചെയ്യും. ആ ചിരിയും ആർത്തു വിളിയും മഞ്ഞക്കുപ്പായക്കാരെങ്കിൽ കൊച്ചി സ്റ്റേഡിയം ആവേശംകൊണ്ടു പൊട്ടിത്തെറിക്കും. മറിച്ചാകരുതേയെന്ന പ്രാർഥനയാണു കേരളത്തിലെ ഓരോ ഫുട്ബോള്‍ ആരാധകനിലുമുള്ളത്. ഇന്നു വൈകിട്ട് ഏഴു മുതലാണ് മത്സരം.
ശക്തമായ സുരക്ഷയാണ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും പൊലീസ് ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. കളിയാവേശത്തിന്റെ ഇത്തരം സംഘര്‍ഷങ്ങള്‍ക്കപ്പുറത്ത് അണിയറയിലെ തന്ത്രങ്ങള്‍ മെനയുകയാണ് കോപ്പല്‍. സ്വന്തം തട്ടകത്തില്‍ കിരീടം ചൂടുകയെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കോപ്പലിനുകഴിയുമെന്നാണ് പ്രതീക്ഷ.