ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിനോട് ആരാധകർ - വളരെ മോശമായിപ്പോയി
ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണിത്. പരാജയം ഏറ്റുവാങ്ങിയ കളികൾ കുറവ്. പക്ഷേ ആഘോഷമാക്കാനുള്ള ജയങ്ങൾ ഒന്നുമില്ല. സമനിലയിൽ കുരുങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതിയത്.
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വഴിയൊരുക്കിയത് ചെന്നൈ എഫ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി. ചെന്നൈയിന്‍ എഫ്.സി. മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിലേക്ക് വഴി തെളിയുകയായിരുന്നു.
ആദ്യ ആറു സ്ഥാനക്കാർക്കാണ് സൂപ്പര്‍ കപ്പിനു യോഗ്യത ലഭിക്കുക. ചെന്നൈയുമായുള്ള കളിയിൽ തോറ്റതോടെ 23 പോയിന്റോടെ മുംബൈ ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ആറാംസ്ഥാനത്തേക്ക് ഉയര്‍ന്ന ബ്ലാസ്റ്റേഴ്സിന് 25 പോയിന്റുണ്ട്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴേസ് മിന്നിക്കണമെന്നാണ് ആരാധകർ പറയുന്നത്.