മാജിക് ഗോൾ അയാൾക്ക് സമർപ്പിച്ച് സി കെ വിനീത്!
അദ്ദേഹത്തിന്റെ ഓർമയിലായിരുന്നു ഓരോ നിമിഷവും ഞാൻ: ബ്ലാസ്റ്റേഴ്സിന്റെ മുത്ത് പറയുന്നു
Publish Date: Sat, 03 Feb 2018 (08:31 IST)
Updated Date: Sat, 03 Feb 2018 (08:33 IST)
പൂനയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സികെ വീനിത്. കുറച്ചു ദിവസം മുന്‍പ് മരിച്ച മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് താൻ ഓരോ നിമിഷവും കളിച്ചതെന്ന് വിനീത് പറഞ്ഞു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഗതിതന്നെ മാറ്റിവിട്ടത് വിനീതിന്റെ ആ മാജിക് ഗോൾ ആയിരുന്നു.
വിനീത് നേടിയ മിന്നും ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്. അതേസമയം, സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.