Select Your Language

Notifications

webdunia
webdunia
webdunia
webdunia

“ ഞാന്‍ തിരിച്ചുവരും, എന്റെ ഒരു ഭാഗം കേരളത്തിലാണ് ”; സ്‌പെയിനിലെത്തിയിട്ടും ജോസുവിന് ഇരുപ്പുറയ്‌ക്കുന്നില്ല; - ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്ക് ബ്രോയുടെ തകര്‍പ്പന്‍ പോസ്‌റ്റ് വീണ്ടും

സ്‌പെയിനിലെത്തിയിട്ടും ജോസുവിന് ഇരുപ്പുറയ്‌ക്കുന്നില്ല; ആരാധകരെ ആവേശത്തിലാക്കുന്ന പോസ്‌റ്റ് വീണ്ടും

“ ഞാന്‍ തിരിച്ചുവരും, എന്റെ ഒരു ഭാഗം കേരളത്തിലാണ് ”; സ്‌പെയിനിലെത്തിയിട്ടും ജോസുവിന് ഇരുപ്പുറയ്‌ക്കുന്നില്ല;  - ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്ക് ബ്രോയുടെ തകര്‍പ്പന്‍ പോസ്‌റ്റ് വീണ്ടും
കൊച്ചി , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (17:12 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ എസ് എല്‍) കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാം എല്ലാമായിരുന്ന ഹോസു പ്രിറ്റോയ്‌ക്ക് മലയാളികളോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. സ്‌പെയിനിലെ സ്വന്തം വീട്ടില്‍ എത്തിയിട്ടും അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു വേണ്ടി ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇടുകയും സ്‌നേഹം വ്യക്തമാക്കുകയും ചെയ്‌തു.

“ ഞാന്‍ കേരളം വിട്ട് പോയി. എന്നാല്‍ തന്റെ ഒരു ഭാഗം ഇപ്പോഴും കേരളത്തില്‍ തന്നെയാണ്. സാധ്യമായത്രയും വേഗത്തില്‍ തിരിച്ചു വരണമെന്നാണ് ആഗ്രഹം. രണ്ടാം വര്‍ഷമാണ് താന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്നത്. ഈ കുടുംബത്തില്‍ അംഗമായ ഞാന്‍ വീട്ടിലേക്ക് പോകുന്നത് വളരെ അഭിമാനത്തോടെയാണ്. ഈ വര്‍ഷം കൊച്ചി വിടുന്നത് ഒരു ആഗ്രഹത്തോടെയാണ്. നിങ്ങളെല്ലാവരും എന്റെ ഹൃദയമാണ് കീഴടക്കി. നിങ്ങള്‍ തന്ന സ്നേഹവും പിന്തുണയുമെല്ലാമാണ് അതിന് കാരണം.. ഉടന്‍ തന്നെ വീണ്ടും കാണാം’ - എന്നും ജോസു എഴുതുന്നു.

ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി മരണക്കളി പുറത്തെടുത്തതോടെയാണ് ജോസു ആരാധകരുടെ സ്വന്തമായി തീര്‍ന്നത്. സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ഗോള്‍ അവസരങ്ങളുണ്ടാക്കുന്നതിലും ജോസു പുറത്തെടുത്ത മികവ് കൈയടി നേടുന്നതായിരുന്നു. രണ്ട് കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഫൈനലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയില്‍ ജഡേജയുടെ സ്‌പിന്‍ മാജിക്ക്; ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം - പരമ്പര 4-0ത്തിന് സ്വന്തം