ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും
ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും
Publish Date: Sat, 27 Jan 2018 (11:18 IST)
Updated Date: Sat, 27 Jan 2018 (11:21 IST)
ഐഎസ്എല്‍ നാലാം സീസണില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കി ക്ലബ്ബ് വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്നോസ് എഫ് സി ഗോവയില്‍ ചേക്കേറിയെന്ന് റിപ്പോര്‍ട്ട്.
ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ലബ് വിടുന്നതെന്നായിരുന്നു 21കാരനായ സിഫ്നോസ് നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച്
സിഫ്നോസ് ഗോവന്‍ ടീമിനൊപ്പം ചേരുകയായിരുന്നു.
പരുക്ക് മൂലമാണ് സിഫ്നിയോസ് പോയതെന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞിരുന്നത്.
അതിനിടെ, ഏഷ്യാനെറ്റ് മൂവീസിന്റെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരന്‍ സിഫ്നോസിനെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നു.
“ അമ്പട കള്ളാ സിഫ്നിക്കുട്ടാ !! പത്തു തലയുള്ള രാവണാ !!ആംസ്റ്റർഡാമിന് ഫ്ലൈറ്റ് പിടിക്കാൻ പോയ ആൾ മംഗള എക്സ്പ്രസിൽ കയറി ഗോവയിലിറങ്ങി !! Mark Sifneos Signs with FC Goa. ശരിക്കും ഒരു മറുകണ്ടം ചാടൽ തന്നെ.കൂടുതൽ ചില്ലറയ്ക്കു വേണ്ടിയുള്ള ഈ സെക്കന്റ് വിന്റോ ഏർപ്പാട് ശരിക്കുംമറ്റേപ്പണിയായിപ്പോയി സഹോ” - എന്നായിരുന്നു ഷൈജു ദാമോദരന്റെ പോസ്‌റ്റ്.