ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസമായ പൗളോ റോസി അന്തരിച്ചു. 64 വയസായിരുന്നു. 1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പൗളോ റോസിയാണ്. ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ആർഎഐ സ്പോർട്‌സ് ആണ് മുൻ യുവന്റസ്,എസി മിലാൻ മുന്നേറ്റ താരത്തിന്റെ മരണവിവരം പുറത്തുവിട്ടത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
ലോകത്തിലെ എക്കാലത്തേയും മികച്ച മുന്നേറ്റനിരക്കാരിൽ കണക്കാക്കപ്പെടുന്ന പൗളോ റോസി ഒത്തുക്കളിൽ വിലക്കിന് ശേഷമാണ് 1982ലെ ഇറ്റാലിയൻ ലോകകപ്പ് ടീമിലെത്തുന്ന്അത്. ഇതിനെതിരെ അന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഗോളുകൾ കൊണ്ട് റോസി വിമർശകരുടെ വായ അടപ്പിക്കുകയായിരുന്നു.
രണ്ടാം റൗണ്ടിൽ ബ്രസീലിനെതിരെ ഹാട്രിക്ക്, സെമിയിലും ഫൈനലിലും കൂടി ഗോളുകൾ നേടിയപ്പോൾ അപ്രതീക്ഷിതമായി റോസി ഇറ്റലിയുടെ ലോകകപ്പ് ഹീറോയായി മാറി. ആ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയതും പൗളോ റോസിയാണ്.