Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്, ഇതാദ്യമായി തുറന്ന് പറഞ്ഞ് ബാഴ്സലോണ വൈസ് പ്രസിഡൻ്റ്

ഞങ്ങൾ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്, ഇതാദ്യമായി തുറന്ന് പറഞ്ഞ് ബാഴ്സലോണ വൈസ് പ്രസിഡൻ്റ്
, വെള്ളി, 31 മാര്‍ച്ച് 2023 (18:22 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ച ലയണൽ മെസ്സിയുടെ ട്രാൻസ്ഫറിനെ ചുറ്റിപറ്റിയാണ്. പിഎസ്ജിയിൽ താരം അസ്വസ്ഥനാണെന്നും ഈ സീസൺ കഴിയുന്നതും മെസ്സി മറ്റ് ക്ലബുകളിലേക്ക് മാറാൻ സാധ്യതയുള്ളതായുമാണ് ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിൻ്റെ മുൻ ക്ലബായ ബാഴ്സലോണയും മെസ്സിക്ക് വേണ്ടി ശക്തമായി രംഗത്തുണ്ട്. ഇതാദ്യമായി സ്ഥിരീകരിച്ചിരിക്കുകയാണ് ബാഴ്സലോണ വൈസ് പ്രസിഡൻ്റായ റാഫ യുസ്തെ.
 
ഞങ്ങൾ മെസ്സിയുമായി അടുത്ത വൃത്തങ്ങളുമായി സ്ഥിരമായി ബന്ധത്തിലാണ്. മെസ്സിയുടെ തിരിച്ചുവരവ് ക്ലബ് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. 2 വർഷം മുൻപ് മെസ്സി ക്ലബിൽ നിന്നും പുറത്തുപോകുമ്പോൾ ആ പക്രിയയിൽ ഞാനും ഭാഗമായിരുന്നു. എത്ര വേദനയോടെയാണ് മെസ്സി ക്ലബ് വിട്ടതെന്ന് അതിനാൽ തന്നെ എനിക്കറിയാം. ലയണൽ മെസ്സി അത്രയും ബാഴ്സയെ സ്നേഹിക്കുന്നുണ്ട്. അവൻ അതിനാൽ തന്നെ സാഹചര്യങ്ങൾ ഒത്തുവന്നാൽ ക്ലബിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത് റാഫ യുസ്തെ പറഞ്ഞു.
 
അതേസമയം മെസ്സിയുടെ തിരിച്ചുവരവിനെ പറ്റി ചർച്ച ചെയ്യാനുള്ള സമയം ആയിട്ടില്ലെന്നും എങ്കിലും താൻ മെസ്സിയുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും ബാഴ്സ പരിശീലകനും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന സാവി വ്യക്തമാക്കി. ക്ലബാണ് മെസ്സിയുടെ ജീവിതമെന്നും അതിനാൽ തന്നെ ബാഴ്സയിൽ മെസ്സിയെ തിരികെ കാണാമെന്നാണ് പ്രതീക്ഷയെന്നും സാവി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവർക്ക് ധോനിയും യുവരാജും രോഹിത്തും കോലിയും ഉണ്ടായിരുന്നു, പാകിസ്ഥാന് പല്ല് മുളയ്ക്കാത്ത 2 പേരും: 2017 ചാമ്പ്യൻസ് ട്രോഫിയെ പറ്റി സർഫറാസ് ഖാൻ