Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലം കഴിഞ്ഞെന്ന് പറഞ്ഞവരെല്ലാം എവിടെ, പോർച്ചുഗലിനായി വീണ്ടും ഇരട്ടഗോളുകളുമായി റൊണാൾഡോ

കാലം കഴിഞ്ഞെന്ന് പറഞ്ഞവരെല്ലാം എവിടെ, പോർച്ചുഗലിനായി വീണ്ടും ഇരട്ടഗോളുകളുമായി റൊണാൾഡോ
, തിങ്കള്‍, 27 മാര്‍ച്ച് 2023 (14:32 IST)
പോർച്ചുഗൽ ദേശീയടീമിനായി മികച്ച പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിൽ റോണോ 2 ഗോളുകൾ സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത 6 ഗോളുകൾക്കാണ് എതിരാളികളായ ലക്സംബർഗിനെ പോർച്ചുഗൽ തകർത്തത്. മത്സരത്തിൻ്റെ ഒമ്പതാം മിനിട്ടിലായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ.
 
പിന്നാലെ ജാവോ ഫെലിക്സ്, ബെർണാർഡൊ സിൽവ എന്നിവരും പോർച്ചുഗലിനായി ഗോൾ കണ്ടെത്തിൽ. 39ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്നും രണ്ടാമത്തെ ഗോളും താരം നേടി. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിലെത്തിയതോടെ മത്സരത്തിൻ്റെ 65ആം മിനുട്ടിൽ റോണോയെ കോച്ച് പിൻവലിച്ചു. ഇതോടെ ഹാട്രിക്കിനുള്ള അവസരം താരത്തിന് നഷ്ടമായി. ഒറ്റാവിയോ, റാഫേൽ ലിയാവോ എന്നിവരാണ് പോർച്ചുഗലിൻ്റെ അഞ്ചും ആറും ഗോൾ നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ പ്ലസ് ഗ്രേഡിലേക്ക് മുന്നേറി ജഡേജ, തരം താഴ്ത്തപ്പെട്ട് കെ എൽ രാഹുൽ, രഹാനെയും ഭുവനേശ്വർകുമാറും പട്ടികയിൽ നിന്നും പുറത്ത്