Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്യൂമേട്ടന്‍ എത്ര രൂപ വാങ്ങിയിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയതെന്ന് അറിയാമോ ?

ഹ്യൂമേട്ടന്‍ എത്ര രൂപ വാങ്ങിയിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയതെന്ന് അറിയാമോ ?

Iyan hume
കൊച്ചി , ചൊവ്വ, 25 ജൂലൈ 2017 (15:25 IST)
കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും കൊച്ചിയോടും ഒരു പ്രത്യേക ഇഷ്‌ടമാണ്. കൊല്‍ക്കത്ത ടീമിലേക്ക് പോയപ്പോഴും ഹ്യൂമേട്ടന് ശക്തമായ പിന്തുണ നല്‍കാന്‍ മലയാളികള്‍ മടിച്ചില്ല. ഇതിനിടെ പല പ്രാവശ്യം കൊച്ചിയില്‍ എത്താന്‍ സമയം കണ്ടെത്തുകയും ചെയ്‌തു ഹ്യൂം.

വരുന്ന സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ ഹ്യൂം നേരിട്ട് ഇടപെടലുകള്‍ നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

പൂനെ എഫ്‌സി വാഗ്ദാനം ചെയ്‌ത വമ്പന്‍ തുക വേണ്ടെന്നുവച്ചാണ് കൊമ്പന്മാര്‍ക്കൊപ്പം കളിക്കാന്‍ ഹ്യൂം തീരുമാനിച്ചത്. പൂനെ നല്‍കാമെന്നേറ്റ തുകയേക്കാള്‍ ചെറിയ തുകയാണ് അദ്ദേഹത്തിന് ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്നത്. പൂനെയുമായുള്ള കരാര്‍ ഒപ്പിടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.

കേരളത്തിനോടും ബ്ലാസ്‌റ്റേഴ്‌സ് ആരാധ്കരോടുമുള്ള കടുത്ത സ്‌നേഹമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ ഹ്യൂമിനെ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും കേരളത്തിലെ ആരാധകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും കാണാതിരിക്കാന്‍ അദ്ദേഹത്തിനായില്ല.

കൊല്‍ക്കത്തയ്‌ക്കൊപ്പം കളിക്കുമ്പോഴും ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നതിനാണ് ആഗ്രഹമെന്ന് ഹ്യൂം പരസ്യമായി വ്യക്തമാക്കിയിരുന്നു. ഹ്യൂം ടീം വിട്ടതിന് കാരണം അധികൃതരുടെ കടുംപിടുത്തമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത മികവാണ് ഹ്യൂമിനെ മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ ആക്കിയത്. ആദ്യ സീസണില്‍ അഞ്ച് ഗോളടിച്ച് സീസണിലെ ഹീറോ ആയും ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ടാം സീസണില്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വലിയ താല്‍പര്യ പ്രകടിപ്പിക്കാഞ്ഞത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലങ്ക പിടിക്കാന്‍ കോഹ്ലിയും കൂട്ടരും; ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം