Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദിനെ കുത്തിമലർത്തി കൊമ്പന്മാർ, ഐഎസ്എൽ പട്ടികയിൽ ആദ്യമായി തലപ്പത്ത്: അഭിമാന നേട്ടം

ഹൈദരാബാദിനെ കുത്തിമലർത്തി കൊമ്പന്മാർ, ഐഎസ്എൽ പട്ടികയിൽ ആദ്യമായി തലപ്പത്ത്: അഭിമാന നേട്ടം
, തിങ്കള്‍, 10 ജനുവരി 2022 (14:57 IST)
ഐഎസ്എല്ലിലെ ആവേശപോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്ലിന്‍റെ എട്ട് സീസണില്‍ ആദ്യമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയഗോൾ കണ്ടെത്തിയത്.
 
ജയത്തോടെ തോൽവി അറിയാത്ത ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പിനുശേഷം ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിക്കുകയും ചെയ്തു. 10 കളികളില്‍ 17 പോയന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇത്രയും മത്സരങ്ങളില്‍ 17 പോയന്‍റുള്ള മുംബൈ സിറ്റി ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ലീഗിൽ രണ്ടാമതാണ്. ഹൈദരാബാദ് 16 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.
 
ആദ്യാവസാനം ആവേശകരമായ പോരാട്ടത്തിൽ പാസിംഗിലും പന്തടക്കത്തിലും ആക്രമണങ്ങളിലുമെല്ലാം ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വാസ്ക്വസിന്‍റെ ഒരേ ഒരു ഗോൾ മാത്രമായിരുന്നു ഇരു ടീമുകൾക്കിടയിൽ വ്യത്യാസം ഉണ്ടാക്കിയത്. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് തുറന്നെടുത്തുവെങ്കിലും മുതലാക്കാനായില്ല. എന്നാൽ പതിഞ്ഞ തുടക്കത്തിന് ശേഷം ഹൈദരാബാദ് ആക്രമണം അഴിച്ചുവിട്ടപ്പോൾ മത്സരം ആവേശകരമായി.
 
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദ് ബോക്സിന് അടുത്തു നിന്ന് ലഭിച്ച ത്രോ ബോളില്‍ നിന്ന് വാസ്ക്വസ് ഗോള്‍ കണ്ടെത്തിയത്. അബ്‌ദുൾ സമദിന്റെ അസിസ്റ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ. ഇഞ്ചുറി ടൈമില്‍ ഹൈദരാബാദ് ഗോളിന് അടുത്തെത്തിയെങ്കിലും ഒഗ്ബബെച്ചെക്ക് ഇത്തവണ വല ചലിപ്പിക്കാനായില്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറെ കാലമായി വിജയിച്ചുനിൽക്കുന്നവനാണവൻ, പരാജയപ്പെടാൻ അവന് അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ