എന്താണിത്, ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ ?; കൊച്ചിയിലെ ആരാധകരെ വരച്ചവരയില്‍ നിര്‍ത്തും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ ?; കൊച്ചിയില്‍ ആരാധകരെ പൂട്ടും!
കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എൽ ഫൈനൽ മൽസരത്തിന് വന്‍ സുരക്ഷ. ശനിയാഴ്‌ചയോടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനല്‍ മല്‍സരത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും ഫൈനല്‍ കാണാന്‍ കൊച്ചിയിലെത്തുന്നതിനാല്‍ 1400 പൊലീസുകാരാവും ഐഎസ്എല്‍ ഫൈനല്‍ നടക്കുമ്പോള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക.
ഗ്യാലറിയിലേക്ക് ബാഗ്, പടക്കം, തീപ്പെട്ടി, കുപ്പി, പുകയില ഉത്പന്നങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഹെല്‍മെറ്റ് തുടങ്ങിയവ അനുവദിക്കില്ല. ഗ്യാലറിയില്‍ പ്രവേശനം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 6 മണി വരെയാണ്. 18 വയസിനു താഴെയുളള കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പമാവണം കളികാണാന്‍ എത്തേണ്ടത്. സ്റ്റേഡിയത്തിനുള്ളില്‍ 48 സൗജന്യ കുടിവെള്ള സംവിധാനം തയാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ച ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് വീണ്ടും പ്രവേശനം ഉണ്ടായിരിക്കില്ല.