കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഉടമകളിലൊരാളായ നിമ്മഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്‌റ്റില്‍.
റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയിലാണ് പ്രമുഖ വ്യവസായി കൂടിയായ നിമ്മഗദ പൊലീസിന്റെ പിടിയിലായത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	സാമ്പത്തിക ഇടപാടാണോ പൊലീസ് നടപടിയിലേക്ക് നീങ്ങിയതെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് നടപടികള്‍ പൂര്‍ത്തിയാക്കി ബെല്‍ഗ്രേഡ് പൊലീസ് നിമ്മഗദ പ്രസാദിനെ അറസ്‌റ്റ് ചെയ്‌തത്.
									
										
								
																	അവദി ദിനങ്ങള്‍ ആഘോഷിക്കാനാണ് പ്രസാദ് സെര്‍ബിയയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ബന്ധപ്പെട്ടവര്‍ വിദേശകാര്യ വകുപ്പിനെ സമീപിച്ചു എന്നാണ് വിവരം. തെലുഗു പത്രങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.