കൊമ്പന്മാരുടെ ആരാധകര്‍ ഞെട്ടലില്‍; സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങി വിദേശ ക്ലബ്ബ് - ഒന്നുമറിയാത്ത പോലെ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍
പ്രതിരോധം തകരും; ഹ്യൂസ് കൊമ്പന്മാരെ ഉപേക്ഷിച്ച് പോകുമോ ? - ഒന്നുമറിയാത്ത പോലെ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍
ഐഎസ്എല്ലിലെ സൂപ്പര്‍ ടീമിമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനെ സ്വന്തമാക്കാന്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ഹേര്‍ത്ത് ഓഫ് മിഡ്‌ലോട്ടിയന്‍ എഫ്‌സി നീക്കം ശക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് ഹ്യൂസിനെ റാഞ്ചാന്‍ സ്‌കോട്ടിഷ് ക്ലബ് ലക്ഷ്യമിടുന്നത്.
ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തി ഹ്യൂസിനെ പാളയത്തിലെത്തിക്കാന്‍ ഹേര്‍ത്ത് ഓഫ് മിഡ്‌ലോട്ടിയന്‍ എഫ്‌സി നീക്കം നടത്തുന്നതെന്നാണ് ഹേര്‍ത്ത്‌സ് ഉടമ ആന്‍ ബഡ്ജിനെ ഉദ്ദരിച്ച് സ്‌കോട്ടിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അതെസമയം ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അധികൃതര്‍ തയാറായിട്ടില്ല. സ്‌കോട്ടിഷ് ഫുട്‌ബോള്‍ ക്ലബ്ബ് നീക്കം ശക്തമാക്കിയാല്‍ അടുത്ത സീസണില്‍ കൊമ്പന്മാരുടെ പ്രതിരോധം കാക്കാന്‍ ഹ്യൂസ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.