ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തില്‍ സച്ചിന്‍ സന്തോഷവാനായിരുന്നോ ?; തുറന്നു പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം
ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തില്‍ സച്ചിന് ചിലതൊക്കെ പറയാനുണ്ട്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. മത്സരശേഷം സച്ചിന്‍ എന്താണ് പറയുക എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയിരുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നാണ് സച്ചിന്‍ മത്സരശേഷം പറഞ്ഞത്.
മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിലെത്തിയ സച്ചിൻ കളി തീർന്നതിനു ശേഷമാണ് സ്റ്റേഡിയം വിട്ടത്. ഐഎസ്എല്ലിനു ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായ നിത അംബാനിക്കൊപ്പമിരുന്നാണ് സച്ചിൻ കേരളത്തിന്റെ മത്സരം കണ്ടത്.
രണ്ടാം പകുതിയിലെ 64 ആം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ആണ് വിജയഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്തിന്റെ അപ്പുറത്തു നിന്ന് പന്തെടുത്ത് കുതിച്ച ബെല്‍ഫോര്‍ട്ടിന്റെ വ്യക്തിഗത മിടുക്കിലാണ് ഗോള്‍ പിറന്നത്. ഇതോടെ ഫൈനലിലേക്കുള്ള സാധ്യത കേരളാ ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടുത്തി.