Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ മെസിയില്ല ! കൊളംബിയക്കെതിരെ കളിച്ചത് കണങ്കാലില്‍ രക്തവുമായി

ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ മെസിയില്ല ! കൊളംബിയക്കെതിരെ കളിച്ചത് കണങ്കാലില്‍ രക്തവുമായി
, ബുധന്‍, 7 ജൂലൈ 2021 (14:12 IST)
കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം നടക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മെസിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യം. ഇതിനിടയിലാണ് ബ്രസീലിനെതിരായ ഫൈനലില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി കളിച്ചേക്കില്ലെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൊളംബിയക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെ മെസിക്ക് പരുക്ക് പറ്റിയിരുന്നു. മത്സരത്തിനിടെ മെസിയുടെ കണങ്കാലില്‍ നിന്ന് രക്തം ഒലിക്കുന്നത് കാണാമായിരുന്നു. മെസിയുടെ കണങ്കാലിലെ പരുക്ക് ഗുരുതരമാണെന്നും അതുകൊണ്ട് അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പലയിടത്തും പ്രചാരണം നടക്കുന്നുണ്ട്. 
 
എന്നാല്‍, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മെസിയുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കണങ്കാലില്‍ മെസിക്ക് കഠിനമായ വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചികിത്സ ആരംഭിച്ചു കഴിഞ്ഞു. ഫൈനല്‍ വരെയുള്ള ദിവസങ്ങളില്‍ മെസിക്ക് പൂര്‍ണ വിശ്രമം അനുവദിച്ചേക്കും. കലാശ പോരാട്ടത്തില്‍ മെസി തന്നെയായിരിക്കും അര്‍ജന്റീനയുടെ തുറുപ്പുചീട്ട്. 
webdunia


അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക സെമി ഫൈനല്‍ മത്സരം ഫൗളുകളുടെ കൂടെയായിരുന്നു. മത്സരത്തില്‍ 47 ഫൗളുകളാണ് ആകെ കമ്മിറ്റ് ചെയ്തത്. പത്ത് തവണ റഫറി യെല്ലോ കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. കൊളംബിയ ആറ് തവണ യെല്ലോ കാര്‍ഡ് കണ്ടു. അത് മുഴുവന്‍ അര്‍ജന്റീന സൂപ്പര്‍താരം ലിയോണല്‍ മെസിയെ ഫൗള്‍ ചെയ്തതിനാണ്. മെസിയെ പൂട്ടുകയായിരുന്നു കൊളംബിയയുടെ കളിരീതി. തുടക്കം മുതല്‍ മെസിയെ മൂന്നും നാലും കളിക്കാര്‍ വളഞ്ഞു. കൊളംബിയ താരങ്ങളുടെ ഫൗളുകള്‍ക്ക് വിധേയനായി പലപ്പോഴും മെസി മൈതാനത്ത് വീണു. ഇതിനിടെ മെസിക്ക് പരുക്ക് പറ്റുകയും ചെയ്തു. മെസിയുടെ കാലില്‍ രക്തം വാര്‍ന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. പിന്നീട് മത്സരവിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന നിലയിലാണ് അര്‍ജന്റീന വിജയിച്ചത്. കൊളംബിയയുടെ മൂന്ന് കിക്കുകള്‍ അര്‍ജന്റീനയുടെ ഗോളി മാര്‍ട്ടിനെസ് തടുത്തു. മാര്‍ട്ടിനെസ് തന്നെയാണ് കളിയിലെ താരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്ഷകനും വില്ലനും നീ തന്നെ, നൊമ്പരമായി മൊറാട്ട