Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lionel Messi: മെസി നവംബറില്‍ എത്തില്ല; സ്ഥിരീകരിച്ച് സ്പോൺസർമാർ

ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (എഎഫ്എ) ചര്‍ച്ചയില്‍ ധാരണയായെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാ

Lionel Messi, Argentina, Lionel Messi Argentina Last Match, Messi FIFA World Cup, ലയണല്‍ മെസി, അര്‍ജന്റീന, ലോകകപ്പ്, മെസി അവസാന മത്സരം

രേണുക വേണു

, ശനി, 25 ഒക്‌ടോബര്‍ 2025 (10:41 IST)
Lionel Messi: സൂപ്പര്‍താരം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നവംബറില്‍ കേരളത്തില്‍ എത്തില്ല. നവംബറില്‍ കേരളത്തില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന vs ഓസ്‌ട്രേലിയ മത്സരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് സ്‌പോണസര്‍മാര്‍ സ്ഥിരീകരിച്ചു. 
 
ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (എഎഫ്എ) ചര്‍ച്ചയില്‍ ധാരണയായെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തിയതി ഉടന്‍ ഔദ്യോഗികമായി അറിയിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. 
 
നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്‌ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Travis Head vs Mohammed Siraj: 'ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ'; ഓസ്‌ട്രേലിയയുടെ 'തലയെടുത്ത്' സിറാജ്, റെക്കോര്‍ഡ്