Select Your Language

Notifications

webdunia
webdunia
webdunia
webdunia

Travis Head vs Mohammed Siraj: 'ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ'; ഓസ്‌ട്രേലിയയുടെ 'തലയെടുത്ത്' സിറാജ്, റെക്കോര്‍ഡ്

മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയായിരുന്ന ഹെഡിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചാണ് സിറാജിന്റെ ബ്രേക്ക് ത്രൂ

Siraj, Head, Travis Head vs Mohammed Siraj, ട്രാവിസ് ഹെഡ്, മുഹമ്മദ് സിറാജ്, ഹെഡ് സിറാജ്

രേണുക വേണു

, ശനി, 25 ഒക്‌ടോബര്‍ 2025 (10:19 IST)
Mohammed Siraj vs Travis Head

Travis Head vs Mohammed Siraj: സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ആതിഥേയരുടെ അപകടകാരിയായ ബാറ്ററെ ഡ്രസിങ് റൂമിലേക്ക് മടക്കി മുഹമ്മദ് സിറാജ്. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെയാണ് സിറാജ് പുറത്താക്കിയത്. 
 
മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയായിരുന്ന ഹെഡിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചാണ് സിറാജിന്റെ ബ്രേക്ക് ത്രൂ. 25 പന്തുകള്‍ നേരിട്ട ഹെഡ് ആറ് ഫോറുകളോടെ 29 റണ്‍സെടുത്താണ് പുറത്തായത്. സിറാജിന്റെ ലെങ്ത് ബോളില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ചാണ് ഹെഡിനു അടിതെറ്റിയത്. 
 
രാജ്യാന്തര ക്രിക്കറ്റില്‍ ഹെഡിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരമായിരിക്കുകയാണ് സിറാജ്. എല്ലാ ഫോര്‍മാറ്റുകളിലുമായി 19 ഇന്നിങ്‌സുകളില്‍ എട്ട് തവണയാണ് സിറാജ് ഹെഡിനെ പുറത്താക്കിയിരിക്കുന്നത്. അതില്‍ ഏകദിനത്തില്‍ മാത്രം മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട്. അതേസമയം സിറാജിനെതിരെ ഏകദിനത്തില്‍ 81 പന്തുകളില്‍ 111 റണ്‍സ് ഹെഡ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 181 പന്തുകളില്‍ നിന്ന് 168 റണ്‍സും ട്വന്റി 20 യില്‍ 12 പന്തുകളില്‍ നിന്ന് 19 റണ്‍സുമാണ് ഹെഡ് സിറാജിനെതിരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma and Virat Kohli: ഇന്ത്യയുടെ ശിവനും ശക്തിയും; അപൂര്‍വ നേട്ടത്തില്‍ സച്ചിന്‍-ദ്രാവിഡ് സഖ്യത്തിനൊപ്പം