Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ബാഴ്‌സയെ ആർക്കും തോൽപ്പിക്കാമെന്നായി, കിരീടം നഷ്ടമായതിന് പിന്നാലെ മെസ്സി

മെസ്സി
, വെള്ളി, 17 ജൂലൈ 2020 (14:33 IST)
സ്പാനിഷ് ലീഗിൽ കിരീടം നഷ്ടമാക്കിയ ബാഴ്‌സലോണയുടെ പ്രകടനത്തിൽ അസംതൃപ്‌തി പ്രകടിപ്പിച്ച് സൂപ്പർതാരം ലയണൽ മെസ്സി. ലാ ലിഗാ കിരീടം നഷ്ടമായതിന് പിന്നാലെയാണ് മെസ്സിയുടെ തുറന്നുപറച്ചിൽ. ആർക്കും തോൽപ്പിക്കാവുന്ന ടീമായി ബാഴ്‌സലോണ മാറിയതായി മെസ്സി പറഞ്ഞു.
 
ഏതൊരു ടീമിനും തോൽപ്പിക്കാവുന്ന ടീമായി ബാഴ്‌സലോണ മാറിയിരിക്കുന്നു. അത്രയും മോശം പ്രകടനമാണ് ടീമിന്റേത്.ഇതാണ് പ്രക്ടനമെങ്കിൽ ചാംപ്യന്‍സ് ലീഗില്‍ നാപോളിയോട് തോറ്റ് ബാഴ്‌സ പുറത്താവും. മുമ്പും ഞാന്‍ ക്ലബിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും നടപടിയുണ്ടായിട്ടില്ല മെസ്സി പറഞ്ഞു.
 
ഓരോ താരവും ക്ലബും ആത്മപരിശോധന നടത്തണം.ഡിസംബറിന് ശേഷം ബാഴ്‌സലോണയില്‍ നല്ലകാര്യങ്ങളൊന്നും നടന്നിട്ടില്ല. ടീം ജയിക്കണമെന്ന മനോഭാവത്തോടെയല്ല കളിക്കുന്നതെന്നും ഇങ്ങനെ കളിച്ചാൽ എവിടെയുമെത്തില്ലെന്നും മെസ്സി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ നിങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തും: ഓസീസ് ടീമിന് മുന്നറിയിപ്പുമായി ഗംഭീർ