പുതിയ കരാര്‍, ‘കൂറ്റന്‍’ പ്രതിഫലം; വാൻഡൈക്ക് 2025വരെ ലിവർപൂളില്‍

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (20:00 IST)
ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന വിശേഷണമുള്ള ഡച്ച് താരം വിർജിൽ വാൻഡൈക്കുമായുള്ള കരാർ ലിവർപൂൾ പുതുക്കുന്നു.

ഇരുപത്തിയെട്ടുകാരനായ വാൻഡൈക്കുമായി ആറു വ‍ർഷത്തേക്കാണ് ലിവർപൂളിന്റെ പുതിയ കരാർ. ഇതുപ്രകാരം 2025വരെ താരം ലിവർപൂളിലുണ്ടാവും.

പുതിയ കരാര്‍ പ്രകാരം വാൻഡൈക്കിന്റെ പ്രതിഫലവും ഉയര്‍ന്നു. ആഴ്‌ചയിൽ രണ്ട് ലക്ഷം യൂറോയാണ് വാൻഡൈക്കിന്റെ പ്രതിഫലം. ഇന്ത്യൻ രൂപയിൽ ഒരുകോടി 59 ലക്ഷത്തിൽ കൂടുതലാണിത്. നിലവിൽ ഒന്നേകാൽ ലക്ഷം യൂറോ ആയിരുന്നു ആഴ്‌ചയിൽ വാൻഡൈക്കിന്‍റെ പ്രതിഫലം.

ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീട ജയത്തിലേക്കും, ഡച്ച് ടീമിനെ നേഷന്‍സ് ലീഗിലെ നേട്ടത്തിലേക്കും എത്തിച്ച് വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയിലും വാന്‍ഡൈക്ക് മുമ്പിലുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എന്ത് നേടിയാലും സ്‌മിത്ത് ചതിയന്‍ തന്നെ’; പരിഹാസവുമായി മുന്‍ ഇംഗ്ലീഷ് താരം