റോമാ സാമ്രാജ്യത്തെ താഴെയിറക്കി മിസിറിന്റെ രാജൻ
ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ റോമയെ തകർത്ത് ലിവർപൂൾ
ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ റോമയെ തകർത്ത് ലിവർപൂളിന്റെ തിളങ്ങുന്ന ജയം. ആൻഫീൽഡ്സിൽ നടന്ന മത്സരത്തിൽ ലിവർപൂൾ തൊടുത്തുവിട്ട അഞ്ച് ഗോളുകൾക്ക് മറുപടിയായി രണ്ട് ഗോളുകൾ നേടാൻ മാത്രമേ റോമക്കായുള്ളു. മൊഹമ്മദ് സാലഹ്, റോബർട്ട് ഫിർമീന്യോ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ സാദിയോ മാനെ ലിവർപൂളിനു വേണ്ടി ഒരു ഗോൾ കൂടി കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൽ സലാഹിലൂടെ അധിപ്ത്യം കണ്ടെത്തി. കളിയുടെ 35ആം മിനിറ്റിൽ സലാഹ് ലിവർപൂളിനായി ആദ്യ ഗോൾ നേടി. പിന്നീട് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല 45ആം മിനിറ്റിൽ സലാഹ് തന്നെ ലിവർപൂളിന് ആദ്യ പകുതിയുടെ ആധിപത്യം സമ്മാനിച്ചു.
രണ്ടാം പകുതിയിലും റോമക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. കളിയിലുടനീളം സലാഹ് നടത്തിയ ആധിപത്യം റോമൻ ടിമിന്റെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. കളിയുടെ 56ആം മിനിട്ടിൽ സലാഹിയുടെ പാസ് സാദിയോ മാനെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. അറുപത്തി മൂന്നാം മിനിറ്റിലെ ഫിർമീന്യോയുടെ ഗോളുകൂടിയായപ്പോൾ. വിജ്അയം രോമയിൽ നിന്നും അന്യമായി
അഞ്ച് ഗോളുകൾക്ക് പിന്നിലായതിനു ശേഷമാണ് റോമക്ക് കളിയിലേക്ക് തിരിച്ചു വരാനായത്. എഡിൻ ജെക്കോയിലൂടെ റോമാ ആദ്യ ഗോൾ നേടിത. തൊട്ടുപിന്നാലെ പെനാലിറ്റിയിലൂടെ ഡിയഗോ പെറോട്ടി ഗോൾ കണ്ടെത്തി പരാജയത്തിന്റെ ആഘാതം കുറച്ചു.