Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; അര്‍ജന്റീനയ്‌ക്ക് വമ്പന്‍ തിരിച്ചടി - സൂപ്പര്‍ താരം പരിക്കിന്റെ പിടിയില്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; അര്‍ജന്റീനയ്‌ക്ക് വമ്പന്‍ തിരിച്ചടി - സൂപ്പര്‍ താരം പരിക്കിന്റെ പിടിയില്‍

Sergio Aguero
ബ്യൂണേഴ്‌സ് അയേഴ്‌സ് , വ്യാഴം, 19 ഏപ്രില്‍ 2018 (18:58 IST)
റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അര്‍ജന്റീനയ്‌ക്ക് കനത്ത തിരിച്ചടി. ടീമിലെ സൂപ്പര്‍ താരവും മുന്നേറ്റ നിരയിലെ കരുത്തനുമായ സെര്‍ജിയോ അഗ്യൂറോ പരിക്കിന്റെ പിടിയിലായതാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ മാഞ്ചാസ്‌റ്റര്‍ യുണൈറ്റഡ് താരം ആഷ്‌ലി യങ്ങ് അഗ്യൂറോയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാഞ്ചാസ്‌റ്റര്‍ സിറ്റി താരത്തിനു പരിക്കേറ്റത്.

അഗ്യൂറോയുടെ പരിക്ക് ഗുരുതരമാണെന്നും നീണ്ട വിശ്രമം ആവശ്യമാണെന്നും അര്‍ജന്റീനയുടെ ടീം ഫിസിയോയും ഡോക്‍ടറും വ്യക്തമാക്കി. കാല്‍‌പാദത്തിനേറ്റ പരിക്ക് മാറാന്‍ ഒന്നര മാസം വേണ്ടിവരുമെന്നാണ് ഡോക്‍ടറുടെ റിപ്പോര്‍ട്ട്.

മുമ്പ് പരിക്ക് പറ്റിയ സ്ഥലത്തു തന്നെയാണ് ഇത്തവണയും അഗ്യൂറോയ്‌ക്ക് പരുക്കേറ്റത്. അതിനാല്‍ ഭേദമാകാന്‍ സമയം ആവശ്യമാണ്. താരത്തിന് ചികിത്സയ്‌ക്കൊപ്പം നല്ല വിശ്രമവും അത്യാവശ്യമാണ്. അതിനാല്‍ ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പിക്കാനാകില്ല. നമുക്ക് മികച്ച പരിചരണം അദ്ദേഹത്തിന് നല്‍കാമെന്നും അര്‍ജന്റീന ഡോക്‍ടര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ ആ തമാശ കാര്യമായി