Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഗ്രീൻവുഡിന്റെ ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കാമുകി, താരത്തിനെ പുറത്താക്കി യുണൈറ്റഡ്, പിന്നാലെ അറസ്റ്റ്

മാഞ്ചസ്റ്റർ യുണൈറ്റഡ്
, തിങ്കള്‍, 31 ജനുവരി 2022 (15:50 IST)
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണവുമായി കാമുകി ഹാരിയറ്റ് റോബ്‌സൺ. ചോരയൊലിപ്പിച്ച് നിൽക്കുന്ന സ്വന്തം ചിത്രങ്ങളും വിഡിയോയും ശബ്ദസന്ദേശങ്ങളുമടക്കം പുറത്തുവിട്ടാണ് ഹാരിയറ്റ് കാമുകനെതിരെ രംഗത്ത് വന്നത്.
 
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിൽ സംഭവിച്ച പാടുകളുടെ ചിത്രങ്ങളും ഹാരിയറ്റ് പുറത്തുവിട്ടു. ആരോപണം പുറത്തുവന്നതിന് പിന്നാലെ മേസൺ ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്‌പെൻഡ് ചെയ്‌തു. താരത്തെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഒരു തരത്തിലുള്ള അതിക്രമങ്ങളും മർദ്ദനവും ക്ലബ് അംഗീകരിക്കില്ലെന്ന് ക്ലബ് അറിയിച്ചു.
 
2019ലാണ് മാഞ്ചസ്റ്റർ സീനിയർ ടീമിൽ ഗ്രീൻവുഡ് അരങ്ങേറ്റം കുറിച്ചത്. 129 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ താരം മാഞ്ചസ്റ്ററിന് വേണ്ടി നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവനെ വിട്ട് കളഞ്ഞതിൽ വിഷമമുണ്ട്: ബ്രണ്ടൻ മക്കല്ലം